ഇന്ത്യയുടെ നിലപാട് തള്ളി ട്രംപ്, ആണവ ഏറ്റുമുട്ടലില്‍ നിന്ന് തടഞ്ഞത് താനാണ്

വാഷിംഗ്ടണ്‍: ഇന്ത്യയെയും പാകിസ്ഥാനെയും ഒരു പൂര്‍ണ്ണമായ സംഘട്ടനത്തില്‍ നിന്ന് തടഞ്ഞുവെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്് ഡൊണള്‍ഡ് ട്രംപ്. ഒരു ആണവ ഏറ്റുമുട്ടലില്‍ നിന്ന് ഇരു രാജ്യങ്ങളെയും താന്‍ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. വ്യാപാരത്തെക്കുറിച്ചാണ് ഇന്ത്യയോടും പാകിസ്ഥാനോടും സംസാരിച്ചത്. പരസ്പരം വെടിവെക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുമുള്ള ആളുകളുമായി വ്യാപാരം ചെയ്യാന്‍ കഴിയില്ല എന്ന് അറിയിച്ചുവെന്ന് ഓവല്‍ ഓഫീസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
Also Read; കനത്ത മഴ തുടരുന്നു; സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍
ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജിന്റെ തലവന്‍ സ്ഥാനത്തുനിന്ന് മസ്‌ക് ഒഴിയുകയാണ്. ‘ഞങ്ങള്‍ ഇന്ത്യയെയും പാകിസ്ഥാനെയും പോരാടുന്നതില്‍ നിന്ന് തടഞ്ഞു. ഇത് ഒരു ആണവദുരന്തമായി മാറിയേക്കാമായിരുന്നു’ ട്രംപ് പറഞ്ഞു. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതിന് തന്റെ നയതന്ത്രത്തെയും ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു.
എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവെപ്പുകളും സൈനിക നടപടികളും ഉടനടി നിര്‍ത്താന്‍ ധാരണയിലെത്തുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വിഷയത്തില്‍ ഒരു മൂന്നാം കക്ഷിയുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…