ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍; മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നു. മെയ്‌തേയ് നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ശക്തമായത്. സംഭവിത്തിന് പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് യുവാക്കള്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി.
കറുത്ത ടീഷര്‍ട്ടണിഞ്ഞ് പെട്രോള്‍ കുപ്പികളുമായിട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കി, പ്രളയസഹായം നല്‍കി, ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അറസ്റ്റിന് പിന്നാലെ ശനിയാഴ്ച രാത്രി ടയറുകള്‍ കത്തിച്ച് റോഡുകള്‍ ബ്ലോക്ക് ചെയ്തും പ്രതിഷേധിച്ചു. ഇംഫാലില്‍ പലയിടത്തും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Also Read; ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അമ്മയുടെ സഹോദരന്‍ പിടിയില്‍
മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. ശനിയാഴ്ച രാത്രി 11:45 ഓടെയാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ഥൗബല്‍, ബിഷ്ണുപൂര്‍, കാക്ചിങ് തുടങ്ങിയ അഞ്ച് ജില്ലകളെയാണ് നിരോധനം ബാധിക്കുന്നത്. മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റു ചെയ്‌തെന്ന സൂചനയെ തുടര്‍ന്ന് ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍ നേതാവിന്റെ പേരും ചുമത്തിയ കുറ്റവും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നാലെ മണിപ്പൂരില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…