വിഴഞ്ഞത്ത് നങ്കൂരമിട്ട എം എസ് സിയുടെ മറ്റൊരു കപ്പലായ മാനസ തടഞ്ഞുവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് മുങ്ങിയ എല്‍സ 3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാനസ എഫ് എന്ന കപ്പല്‍ തടഞ്ഞുവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്കാണ് ഇത് സംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുങ്ങിയ കപ്പലായ എല്‍സയില്‍ കശുവണ്ടി ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ആറുകോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കാഷ്യൂ പ്രമോഷന്‍ കൗണ്‍സില്‍ പറയുന്നത്. ഈ നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ ആറുകോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടുനല്‍കാമെന്നും ഹൈക്കോടതി അറിയിച്ചു. പണം കെട്ടിവയ്ക്കാമെന്ന് എംഎസ്സി കോടതിയെ അറിയിച്ചിട്ടുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…