#news #Top Four

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ നൂറില്‍ കേരളത്തില്‍ നിന്ന് ആരുമില്ല

ഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയ 73328 പേര്‍ അടക്കം 1236531 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത്. അതേസമയം കേരളത്തില്‍ നിന്ന് ആരും ആദ്യ നൂറില്‍ ഉള്‍പ്പെട്ടില്ല.

Also Read; അഹമ്മദാബാദ് വിമാനാപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

മലയാളികളില്‍ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്നിയ ഡിബിയാണ് 109ാം റാങ്കോടെ ഒന്നാമതെത്തിയത്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു ദീപ്നിയ. ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷ്ണ ജോഷിക്കാണ് മൂന്നാം റാങ്ക്. അഖിലേന്ത്യാ തലത്തില്‍ അഞ്ചാം റാങ്ക് നേടിയ ഡല്‍ഹി സ്വദേശി അവിക അഗര്‍വാളാണ് പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ അഖിലേന്ത്യാ തലത്തില്‍ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്നിയ ഡിബി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *