ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂര്‍: ചാലക്കുടിയില്‍ വന്‍ തീപിടിത്തം. ചാലക്കുടി നോര്‍ത്ത് ജംക്ഷനിലുള്ള ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Also Read; ഇസ്രയേല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
മൂന്നുനില കെട്ടിടത്തില്‍ പ്ലൈവുഡ്, കര്‍ട്ടന്‍ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്‌നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ജില്ലകളിലെ കൂടുതല്‍ അഗ്‌നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്താന്‍ ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…