പുകയില്ലാത്ത വണ്ടി, പക്ഷേ പുക പരിശോധിക്കാത്തതിന് പിഴയിട്ട് പോലീസ്

കൊല്ലം: ഇലക്ട്രിക്ക് സ്‌കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പോലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പോലീസ് ആണ് ഈ ‘വിചിത്ര പിഴ’ ചുമത്തിയത്. അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്.
Also Read; 75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് പി വി അന്‍വര്‍
പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റൂറല്‍ എസ് പി ഓഫീസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് റൂറല്‍ എസ്പി ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും പ്രതികരണം ലഭിച്ചില്ല. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. പിഴ നോട്ടീസില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പോലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…