എന്‍സിപിയില്‍ പ്രതിസന്ധി; കേരളത്തിലെ എംഎല്‍എമാര്‍ രാജിവെക്കണമെന്ന് പ്രഫുല്‍ പട്ടേല്‍

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ കത്ത്. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ അയോഗ്യരാക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് തോമസ് കെ തോമസ് അറിയിച്ചു.
Also Read; അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി കേരളത്തില്‍ തിരികെയെത്തി
എന്‍സിപിയില്‍ ദേശീയ തലത്തില്‍ വലിയ പിളര്‍പ്പുണ്ടായി അജിത് പവാറും ശരദ് പവാറും രണ്ട് പക്ഷത്തേക്ക് എത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ എന്‍സിപി അജിത് പവാറിനെ തള്ളി ശരദ് പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു. കേരളത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് അജിത് പവാറിനൊപ്പം പോയത്. ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം നിലകൊള്ളുന്ന എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…