ജഗദീപ് ധന്‍കറിന്റെ രാജി: ഉപരാഷ്ട്രപതിക്കസേരയിലേക്ക് ഇനിയാര്? ജെഡിയു നേതാവ് ഹരിവംശ് സിങിന് മുന്‍തൂക്കം

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനുപിന്നാലെ പിന്‍ഗാമിയാര് എന്ന ചോദ്യം സജീവമായി ഉയരുന്നു. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറില്‍നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരിവംശിന് പദവി നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read; വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടും പ്രിയങ്കാ ഗാന്ധി
അതേസമയം, സംസ്ഥാന ഗവര്‍ണര്‍ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്ന് ചില വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധന്‍കര്‍ ഉപരാഷ്ട്രപതി ആകുന്നതിനുമുന്‍പ് ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെയും പാര്‍ട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധന്‍കറും മുന്‍പ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാര്‍ ആകുന്നതിനു മുന്‍പ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു.
ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാല്‍ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അനുശാസിക്കുന്നു. അഞ്ചു വര്‍ഷമാണ് കാലാവധി. പദവി ഒഴിവുവന്നാല്‍ വേറെ ആര് ആ ചുമതലകള്‍ വഹിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഇല്ലെങ്കില്‍ ആ ചുമതല ഉപാധ്യക്ഷന് നിര്‍വഹിക്കാം. 35 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതി പദവിയില്‍ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ട് കാരണം ജഗ്ദീപ് ധന്‍കര്‍ രാജിവെക്കുകയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…