October 16, 2025
#india #Top Four

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ല, നാളെയും ലഭിച്ചില്ലെങ്കില്‍ അമിത് ഷാ നല്‍കിയ ഉറപ്പ് ചോദ്യം ചെയ്യപ്പെടും

ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി. വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ജാമ്യാപേക്ഷയിലെ വിധി അറിയാന്‍ കഴിയും എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read; ലൈംഗിക പീഡനക്കേസ്: ജെ ഡി എസ് മുന്‍ എം പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജി എതിര്‍ത്തത്. കന്യാസ്ത്രീകള്‍ ജയിലിലായിട്ട് എട്ട് ദിവസം പിന്നിട്ടു. നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍, ഞായര്‍ അവധിയായതിനാല്‍ രണ്ട് ദിവസംകൂടി ജയിലില്‍ കഴിയേണ്ടിവരും.
കേന്ദ്രസര്‍ക്കാരും ആഭ്യന്തരമന്ത്രി അമിത്ഷായും ബി ജെ പിയും സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *