October 16, 2025
#news #Top Four

വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ പരസ്യ സമരവുമായി സിപിഐ എംഎല്‍എ

ഇടുക്കി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തുള്ള സിപിഐ എംഎല്‍എ വനംവകുപ്പിനും വനംമന്ത്രിക്കുമെതിരെ പരസ്യ സമരം തുടങ്ങി. ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമനാണ് എകെ ശശീന്ദ്രനും വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Also Read; അതുല്യയുടെ മരണം; ഭര്‍ത്താവ് പിടിയില്‍, ക്രൈം ബ്രാഞ്ചിന് കൈമാറും

ഇടുക്കിയിലെ പീരുമേട് മണ്ഡലത്തില്‍ മാത്രം മൂന്നു പേരാണ് ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ മരിച്ചത്. പെരുവന്താനം പഞ്ചായത്തിലെ കൊമ്പന്‍പാറയില്‍ സോഫിയ ഇസ്മയിലും പീരുമേട് പ്ലാക്കത്തടത്ത് സീതയും മതമ്പയില്‍ വച്ച് തമ്പലക്കാട് സ്വദേശി പുരുഷോത്തമനുമാണ് കൊല്ലപ്പെട്ടത്. കാട്ടാനയെ കണ്ട് ഭയന്നോടി പരുക്കേറ്റവരും തലനാരിഴക്ക് രക്ഷപ്പെട്ടവരുമുണ്ട്.

പലയിടത്തും ആഴ്ചകളായി കാട്ടാനകള്‍ തമ്പടിച്ച് നാശങ്ങള്‍ വരുത്തുന്നത് തുടരുകയാണ്. ഇക്കാര്യം വാഴൂര്‍ സോമന്‍ എംഎല്‍എ നിയമ സഭയില്‍ ഉന്നയിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എംഎല്‍എയെ അവഗണിക്കുന്നതും തുടരുകയാണ്. ഇതെല്ലാമാണ് വാഴൂര്‍ സോമനെ കൂടുതല്‍ ചൊടിപ്പിച്ചത്. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെയാണ് സമരം നടത്തിയതെന്നാണ് വിവരം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വനം മന്ത്രിയെയും നിയമസഭയെയും വരെ ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എംഎല്‍എ ആരോപിക്കുന്നു. വന്യമൃഗ ശല്യം നിയമ സഭയില്‍ ഉന്നയിച്ച തനിക്കെതിരെ പരാതി നല്‍കിയവരാണ് വനംമന്ത്രിയുടെ പാര്‍ട്ടിക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഡിഎഫഒ ഓഫീസും എരുമേലിയില്‍ പ്രവര്‍ത്തിക്കുന്ന റേഞ്ച് ഓഫീസും പീരുമേട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വനം മന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് എംഎല്‍എയുടെ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *