ധര്‍മ്മസ്ഥല കേസ്: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന

ബെംഗളൂരു: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ ധര്‍മ്മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് സര്‍ക്കാര്‍. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read; മിന്നല്‍ പരിശോധന; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ കണ്ടെത്തി
പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തി. അന്വേഷണം തുടരുന്നതിലെ ഔചിത്യം ആരാഞ്ഞു. അതേസമയം, ഇന്നലത്തെ തെരച്ചിലും വിഫലമായിരുന്നു. മണ്ണ് നീക്കി ജിപിആര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചില്ല. ഏറ്റവും കൂടുതല്‍ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പര്‍ പോയിന്റിലാണ് ഇന്നലെ പരിശോധന നടത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…