October 25, 2025
#news #Top Four

താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണം; അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരണം

താമരശ്ശേരി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. താമരശ്ശേരി ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ(9) ആണ് രോഗം ബാധിച്ച് വ്യാഴാഴ്ച മരിച്ചത്. പനി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചത്. വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടി കുളിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് കുളത്തില്‍ വന്ന് കുളിച്ചതെന്നും അവര്‍ പറഞ്ഞു.

Also Read; കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെള്ളത്തില്‍ ഒഴുക്ക് നിന്നാല്‍ കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു. സമീപത്തുള്ളവരെല്ലാം കുളിക്കുന്ന സ്ഥലമാണ്. കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനും മറ്റും വരാറുണ്ട്. മഴക്കാലത്ത് മാത്രം വെള്ളം നില്‍ക്കുന്ന കുളമാണിതെന്നും അവര്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *