October 25, 2025
#india #Top Four

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ നിര്‍ത്തലാക്കാനുള്ള ബില്ലിന് രാഷ്ട്രപതി മുര്‍മുവിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍

പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മൂന്നുവര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ആണ് ഈ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വാതുവയ്പ്പുകള്‍ക്കു ശിക്ഷയും പിഴയും ഏര്‍പ്പെടുത്തും. സെലിബ്രിറ്റികള്‍ ഗെയിമിങ് ആപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതും ബില്ലില്‍ നിരോധിച്ചിട്ടുണ്ട്. ആപ്പുകള്‍ പരസ്യം ചെയ്താല്‍ രണ്ടുവര്‍ഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാലും ശിക്ഷയുണ്ടാകും.

 

Leave a comment

Your email address will not be published. Required fields are marked *