October 26, 2025
#kerala #Top Four

ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; ഇലക്‌ട്രോണിക് ഉപകരണങ്ങളും കാറും അടിച്ച് തകര്‍ത്തു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ അടിച്ച് തകര്‍ത്ത് യുവാവിന്റെ പരാക്രമം ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി റിസപ്ഷനിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും അടിച്ചു തകര്‍ത്തു. യുവാവിന്റെ പരാക്രമം മയക്കുമരുന്നിന്റെ ലഹരിയിലാണെന്ന് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കി. അക്രമം കാണിച്ച യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ലെങ്കിലും നടന്നില്ല.

Also Read: പേടിച്ചിട്ടാണ് കാര്യങ്ങള്‍ തുറന്നുപറയാതിരുന്നത്; രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തള്ളി അവന്തിക

എനിക്ക് 500 രൂപ വേണമെന്നും ഷര്‍ട്ട് വാങ്ങണമെന്നും പറഞ്ഞാണ്
അര്‍ദ്ധനഗ്നനായ യുവാവ് ബഹളം വെച്ചത്. ആശുപത്രിയിലെ വനിതാ ജീവനക്കാരി പണം തരാമെന്ന് പറഞ്ഞാണ് യുവാവിനെ അനുനയിപ്പിച്ചത്. ആപിന്നീട് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

Leave a comment

Your email address will not be published. Required fields are marked *