October 25, 2025
#kerala #Top Four

സംസ്ഥാനത്ത് മഴ കനക്കും; തൃശൂരില്‍ യെല്ലോ അലര്‍ട്ട്

തൃശൂര്‍: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെലോ അലര്‍ട്ട്.

Also Read: തൃശൂരില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമര്‍ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും കര്‍ണാടക തീരത്ത് ഇന്നും 31,1 തിയതികളിലും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *