October 25, 2025
#india #Top Four

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; പിന്തുണ ഉറപ്പിക്കാന്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പാര്‍ലമെന്റ് മന്ദിരത്തില്‍ നാളെ നടക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികാതിക്രമം; കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച്

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളാണ് വോട്ടര്‍മാര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരില്‍ക്കണ്ട് പിന്തുണതേടി.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ട രീതിയെക്കുറിച്ച് പ്രതിപക്ഷ എംപിമാര്‍ക്ക് വിശദീകരിക്കാന്‍ ഇന്ന് മോക്ക് പോള്‍ നടത്തും. ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി അറിയിച്ചു. കശ്മീരിലെ ബാരാമുളയില്‍ നിന്ന് ലോക്സഭയിലെത്തിയ എന്‍ജിനിയര്‍ റാഷിദ് എന്ന ഷെയ്ഖ് അബ്ദുള്‍ റാഷിദിന് വോട്ടുചെയ്യാന്‍ കോടതി അനുമതി നല്‍കി.

 

Leave a comment

Your email address will not be published. Required fields are marked *