സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; പരാതിയുമായി ഗര്‍ഭിണിയായ യുവതി, സൈനികനായ ഭര്‍ത്താവിനെതിരെ കേസ്

കൊല്ലം: സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം ഓച്ചിറയ്ക്ക് അടുത്താണ് സംഭവം. ഗര്‍ഭം അലസിപ്പിക്കാനായി സൈനികനായ ഭര്‍ത്താവ് വയറ്റില്‍ ചവിട്ടിയെന്നും യുവതി പരാതിയില്‍ പറയുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മര്‍ദ്ദനത്തില്‍ മുഖത്തും ശരീരത്തും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. എട്ടു മാസം മുന്‍പാണ് യുവതി വിവാഹിതയായത്. യുവതിയുടെ 8 പവന്‍ സ്വര്‍ണ്ണവും 11 ലക്ഷം രൂപയും സൈനികന്റെ കുടുംബം കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.