October 16, 2025
#india #Top Four

ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: പുതിയ ജിഎഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍. രാജ്യത്ത് 5,18 സ്ലാബുകളിലാണ് പരിഷ്‌കരണം. ജിഎസ്ടി നിരക്ക് കുറച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, ഹീമോഫീലിയ, സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂര്‍ണമായി ഇല്ലാതായി. രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവയ്ക്കും വില കുറയും.

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു

കരളിലെ കാന്‍സറിനുള്ള ഒന്നേകാല്‍ ലക്ഷത്തോളം വില വരുന്ന അലക്റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികള്‍ക്കുള്ള , മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇന്‍ജക്ഷന് 35,000 രൂപ വരെ വില കുറയും. ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് വില കുറയില്ല. ജി.എസ്.ടി. 2.0 എന്ന പുതിയ സംവിധാനം ഇന്ത്യന്‍ നികുതിഘടനയിലെ ഒരു വലിയ മാറ്റമായാണ്. വിലയിരുത്തപ്പെടുന്നത്. ഇത് നികുതി ഘടനയെ കൂടുതല്‍ ലളിതമാക്കുകയും സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യും.

Leave a comment

Your email address will not be published. Required fields are marked *