തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹത; നടപ്പാക്കരുതെന്ന് നാഷണല്‍ ലീഗ്

തൃശൂര്‍: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാഷണല്‍ ലീഗ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടപ്പാക്കരുതെന്നും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ച് ചേര്‍ത്തു പിടിക്കാനല്ല, യുക്തിരഹിതമായ കാരണങ്ങള്‍ നിരത്തി പൗരന്മാരെ പുറന്തള്ളാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും നാഷണല്‍ ലീഗ് അഭിപ്രായപ്പെട്ടു. പരോക്ഷമായി ദേശീയ പൗരത്വ രജിസ്റ്റര്‍ അടിച്ചേല്‍പ്പിക്കുകയാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മറ്റു സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടില്‍ ദുരുദ്ദേശമുണ്ട്. എസ്‌ഐആറിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും, മാതൃകാപരമായ നിലപാടാണെന്നും, ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീല്‍ ഐദറൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാജി പള്ളം എന്നിവര്‍ പ്രസ്താവനയില്‍പറഞ്ഞു.