സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങി സര്‍ക്കാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

കൊല്ലം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സര്‍ക്കാര്‍ ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ശബരിമല പ്രതിഷേധത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലെത്തി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം ചെയ്തത്. അതിന് വേണ്ടി ജയില്‍ വാസം അനുഭവിക്കുന്നതില്‍ അഭിമാനമാണ്. അവിശ്വാസികളുടെ സര്‍ക്കാര്‍ അയ്യന്റെ പൊന്നിനെ പോലും അപഹരിക്കുകയാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.