വെടിനിര്‍ത്തല്‍ കരാറില്‍ നാളെ ഒപ്പിടും; പലായനം ചെയ്ത ആയിരങ്ങള്‍ മടങ്ങിയെത്തുന്നു

കയ്റോ: വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഗാസയില്‍നിന്നും ഇസ്രയേല്‍ സൈന്യം പിന്മാറിത്തുടങ്ങി. വെടിനിര്‍ത്തല്‍സകരാറില്‍ നാളെ ഒപ്പിടും. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയില്‍നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങി.
ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത്
കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളില്‍ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് ആവശ്യപ്പെട്ടു. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതി അംഗീകരിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കിയത്.