നാലാമത്തെ ഭാര്യയ്ക്ക് പ്രതിമാസം 30000 രൂപ മുടങ്ങാതെ ജീവനാംശം നല്‍കണം, സമാജ്‌വാദി എംപിയോട് കോടതി

ന്യൂഡല്‍ഹി: നാലാമത്തെ ഭാര്യയ്ക്ക് എല്ലാ മാസവും ജീവനാംശം നല്‍കണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എം പിയോട് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. റാംപൂരില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എം പി മൊഹിബ്ബുള്ള നദ്വിയോടാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
ഒത്തുതീര്‍പ്പിലെത്താന്‍ കോടതി മൂന്ന് മാസം സമയം അനുവദിക്കുകയും നിശ്ചിതതുക കെട്ടിവെക്കാന്‍ നദ്വിയോട് ഉത്തരവിടുകയും ചെയ്തു. ഇതില്‍ നിന്ന് മുപ്പതിനായിരം രൂപ പ്രതിമാസം ഭാര്യയ്ക്ക് ജീവനാംശമായി നല്‍കണം. ആവശ്യപ്പെട്ട തുക നിക്ഷേപിക്കുന്നതിലോ നിലവിലെ ജീവനാംശം നല്‍കുന്നതിലോ നദ്വി പരാജയപ്പെടുകയോ അല്ലെങ്കില്‍ മധ്യസ്ഥത പരാജയപ്പെടുകയോ ചെയ്താല്‍ ഇടക്കാല ഉത്തരവ് സ്വമേധയാ റദ്ദാകുമെന്നും ഉത്തരവില്‍ കോടതി മുന്നറിയിപ്പ് നല്‍കി.