തൃശൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവം; പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ട്രോഫി നല്‍കും
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ട്രോഫി. 15000ലധികം കുട്ടികള്‍ക്ക് ട്രോഫികള്‍ നല്‍കാനാണ് ട്രോഫി കമ്മിറ്റി ഒരുങ്ങുന്നത്. കൂടുതല്‍ പോയിന്റ് നേടുന്ന ജി ല്ലകള്ക്കും വിദ്യാലയങ്ങള്‍ക്കും അഗ്രിഗേറ്റ് ട്രോഫികളും പുതിയ ട്രോഫി നല്‍കും. കേരള അറബിക് മുന്‍ഷിസ് അസോസിയേഷനാണ് ഈ വ ര്‍ഷവും ട്രോഫി കമ്മിറ്റി ഏറ്റെടുത്തിട്ടുള്ളത്.
സ്വര്‍ണകപ്പ് ഘോഷയാത്ര നല്ല രീതിയില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ട്രോഫി കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ചെയര്മാന് കെ.കെ. രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക കെ.പി. ബിന്ദു മുഖ്യാതിഥിയായി.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































