November 1, 2025
#kerala #Top Four

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഒസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സി. അജോയിയെ ആണ് സെക്രട്ടറിയായി നിയമിച്ചത്. വൈസ് ചെയര്‍മാനായിരുന്ന നടന്‍ പ്രേംകുമാറാണ് സംവിധായകന്‍ സ്ഥാനമൊഴിഞ്ഞ ശേഷം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നത്.

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, എതിര്‍ത്ത് പ്രതിപക്ഷം

സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി.എസ്. വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍. അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.

Leave a comment

Your email address will not be published. Required fields are marked *