#kerala #Politics #Top Four

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാള്‍ കൂടി. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ മുന്നണികള്‍ എല്ലാം തന്നെ. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്.
സംസ്ഥാനത്ത് തന്നെ തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച്ച പരിസമാപ്തിയാകുന്നത്.

Also Read ;ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി

കഴിഞ്ഞ തവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ അത് ട്വന്റി-ട്വന്റി ആക്കാനാണ് ലക്ഷ്യംവെക്കുന്നത്. അതേസമയം കനലൊരു തരി മതി കത്തിപടരാന്‍ എന്നതാണ് ഇടതിന്റെ സ്വപ്നം. എന്നാല്‍ കേരളം അത്രയും വലിയ ബാലികേറാ മലയൊന്നുമല്ല എന്ന് തെളിയിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപിയും. എന്തായാലും അവസാന ഘട്ട പ്രചാരണത്തിലേക്ക് കടക്കുമ്പോഴും മുന്നണികളും സ്ഥാനാര്‍ത്ഥികളും പരസ്പരം ഉന്നയിക്കുന്ന അവകാശ വാദങ്ങള്‍ക്ക് ഒരുകുറവുമില്ല.എങ്കില്‍ പോലും തെരഞ്ഞെടുപ്പ് രാഷ്ടീയത്തിലെ പ്രവചനാതീതമായ അടിയൊഴുക്കുകളില്‍ നേതാക്കള്‍ക്ക് അസ്വസ്ഥതയുമുണ്ട്.അടവുകള്‍ മുറുകുമ്പോഴും കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ടീയം പ്രവചനാതീതമാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *