കെനിയയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു; 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു
നയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ മയ് മഹിയു മേഖലയില്‍ കനത്ത മഴയില്‍ അണക്കെട്ടു തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്‌റോബിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണിത്. അണക്കെട്ടു തകര്‍ന്നു കുത്തിയൊലിച്ച വെള്ളത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന.
രാജ്യത്ത് ആഴ്ചകളായി തുടരുന്ന പെരുമഴയില്‍ ഇതിനകം നൂറിലേറെപ്പേര്‍ മരിച്ചു. 1.85 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളും പാലങ്ങളും മുങ്ങി. നയ്‌റോബി വിമാനത്താവളത്തിലേക്കുള്ള റോഡിലും വെള്ളം പൊങ്ങി. അയല്‍രാജ്യങ്ങളായ ടാന്‍സനിയ, ബുറുണ്ടി അടക്കം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം തോരാത്ത മഴ തുടരുന്നു. ബുറുണ്ടിയില്‍ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം