രോഹിത് ശര്‍മക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം. 37ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ആരാധകര്‍ക്കൊപ്പംതന്നെ സഹതാരങ്ങളും ഹിറ്റ്മാന് ആശംസകളുമായി എത്തിയിട്ടുണ്ട്.
472 മാച്ചില്‍ നിന്ന് 48 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 18,820 റണ്‍സ് നേടിയ തങ്ങളുടെ നായകന്‍ രോഹിത് ശര്‍മക്ക് ബി.സി.സി.ഐയും ജന്മദിനാശംസകള്‍ നേര്‍ന്നു. തങ്ങളുടെ മുന്‍നായകന് ആശംസകളുമായി മുംബൈ ഇന്ത്യന്‍സും പോസ്റ്റര്‍ പങ്കുവെച്ചു.
2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിത് 262 ഏകദിനങ്ങളില്‍ നിന്ന് 49.12 ശരാശരിയില്‍ 10,709 റണ്‍സാണ് നേടിയത്. അതില്‍ 31 സെഞ്ച്വറികളും 55 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ അപൂര്‍വ റെക്കോഡും രോഹിതിന്റെ പേരിലുണ്ട്. 2013 മുതല്‍ 2023 വരെ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ഷോക്കേസിലെത്തിച്ചത്.