നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി
ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ (64) വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെളളിയാഴ്ച തെക്കന്‍ ലബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നല്‍കുന്നത്.
Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ്
ഹസന്‍ നസ്റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസന്‍ നസ്റല്ലയെ വധത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഇരകള്‍ക്ക് നീതി ലഭിച്ചെന്ന് പറഞ്ഞ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചു. ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിവയ്പ് തുടരുകയാണെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന വെടിവയ്പ്പില്‍ 33 പേര്‍ മരിച്ചു. 200 പേര്‍ക്ക്പരുക്കേറ്റു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































