കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി. കൊടകര കേസിലെ സാക്ഷിയായ സന്തോഷ് ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ ഇന്‍കം ടാക്‌സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Also Read; ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍
അതേസമയം കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് തുടരന്വേഷണത്തിനുള്ള തീരുമാനം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..