ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച പരിശോധിക്കാന്‍ സി പി എം

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാല്‍ അത് ഇപ്പോള്‍ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന് പറഞ്ഞു.
Also Read ; ഐപിഎല്‍ താരലേലത്തിന് തുടക്കം
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ എല്‍ഡിഎഫിന് എതിരായി വലിയ ക്യാമ്പയിനാണ് നടന്നത്. ബിജെപിയും, യുഡിഎഫും, ഡിഎംകെയും ചേര്‍ന്ന് നടത്തിയ ക്യാമ്പയിനാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..