December 12, 2024
#Others

റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവം ; ഏരിയ സെക്രട്ടറി ഒന്നാം പ്രതി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം ഏരിയ സമ്മേളനത്തിനായി റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. ഇന്നലെ വിഷയത്തില്‍ ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Also Read ; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; ചോദ്യത്തിന് കൊടുത്ത മറുപടി വളച്ചൊടിച്ചെന്ന് ചാണ്ടി ഉമ്മന്‍

കൂടാതെ പന്തല്‍ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേര്‍ക്കേണ്ടതില്ല എന്നാണ് വഞ്ചിയൂര്‍ പോലീസിന്റെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതേസമയം റോഡ് തടഞ്ഞ് സിപിഎം പൊതുയോഗം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്തെത്തി. വഞ്ചിയൂരില്‍ റോഡില്‍ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസ് വരട്ടെ, കോടതിയില്‍ പറയാം. അല്പം പിശക് ഏരിയ കമ്മിറ്റിക്ക് ഉണ്ടായി. ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യുമെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *