രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ മുനീര്‍ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷന്‍ ഇന്ന് വൈകുന്നേരം ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡന്റായ ജാമിഅഃ നൂരിയയിലേയ്ക്ക് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താല്‍പര്യപ്രകാരമാണെന്നാണ് സൂചന.
Also Read; ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു
മഞ്ചേരി ജാമിഅഃ ഇസ്ലാമിയ്യയുടെ വാര്‍ഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല നിര്‍വഹിക്കും. ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്ലാമിയ്യയുടെ 35-ാം വാര്‍ഷിക സമ്മേളനം. കഴിഞ്ഞവര്‍ഷത്തെ ജാമിയഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ വിഡി സതീശന്‍ സമ്മേളന പരിപാടികളില്‍ ഇടം ലഭിച്ചിട്ടില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..