രാജസ്ഥാന്‍ റോയല്‍സില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് സഞ്ജു സാംസണ്‍

മുംബൈ: ഐപിഎലില്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തന്നെ വില്‍ക്കുകയോ, അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനോട് ആവശ്യപ്പെട്ടതായാണു വിവരം. ടീം സഞ്ജുവിനെ റിലീസ് ചെയ്യുകയാണെങ്കില്‍ സഞ്ജുവിന് അടുത്ത താരലേലത്തില്‍ പങ്കെടുക്കാം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു ഇതില്‍ സഞ്ജു അസ്വസ്ഥനായിരുന്നു.
Also Read: ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം
സഞ്ജുവിനു പരുക്കേറ്റു പുറത്തിരുന്നപ്പോള്‍ യശസ്വി ജയ്‌സ്വാളിനൊപ്പം വൈഭവ് സൂര്യവംശിയെ ടീമിന്റെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. ഈ സഖ്യം വിജയിച്ചതോടെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ സഞ്ജുവിനു സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പറ്റാതെ വന്നു.
നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ചരുന്നു. എഎന്നാല്‍ രാജസ്ഥാന്‍ ടീം സഞ്ജുവിനെ വില്‍ക്കാന്‍ തയ്യാറല്ലായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്. മിനി ലേലത്തില്‍ സഞ്ജു പങ്കെടുത്താല്‍ താരത്തെ സ്വന്തമാക്കാന്‍ വാശിയേറിയ പോരാട്ടം നടന്നേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.