പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം പോരടിച്ച് സിനിമാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതിരെ വിജയ് ബാബു കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
Also Read; കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ഡോ.ഹാരിസ്
ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാല്‍ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി വിജയ് ബാബുവും രംഗത്തെത്തി.
Join with metro postവാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
‘നിങ്ങളുമായുള്ള പാര്‍ട്ണര്‍ഷിപ്പ് ഇല്ലാതായി. നിങ്ങള്‍ക്ക് പകരം മറ്റാെരാളെ ഞാന്‍ എടുത്തു. നിങ്ങള്‍ പറഞ്ഞ കാര്യം ശരിയാണ് സാന്ദ്ര. അത് നിങ്ങളെക്കാളും വിശ്വസിക്കാന്‍ പറ്റുന്നതാണ്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതല്‍ ഉത്തരം പറയാന്‍ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്. ബൈ’ – എന്നാണ് വിജയ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനൊപ്പം വീട്ടിലെ പട്ടിയുടെ ചിത്രവും വിജയ് പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സാന്ദ്രയ്ക്ക് താക്കീത് നല്‍കി വിജയ് ബാബു ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പോര് മുറുകിയത്.