October 25, 2025
#kerala #Top Four

ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ ടോള്‍ നല്‍കാം; എന്‍എച്ച് 66 നിര്‍മ്മാണ ശേഷം കേരളത്തില്‍ പദ്ധതി നടപ്പിലാക്കും

കൊച്ചി: ഇനി ഇന്ത്യയില്‍ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ തന്നെ ടോള്‍ നല്‍കാനും. അടുത്ത മാര്‍ച്ചിനകം പദ്ധതി നടപ്പിലാകും. എന്‍എച്ച് 66 വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഘട്ടമായി കേരളത്തിലും പദ്ധതി നടപ്പാക്കും. അങ്ങനെയെങ്കില്‍ കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം പാറശാല വരെ ടോള്‍ നല്‍കാന്‍ വാഹനം നിര്‍ത്തേണ്ടി വരില്ല. 25 ടോള്‍ ബൂത്തുകളിലാണ് ഈ സംവിധാനം വരുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ മള്‍ട്ടി ലൈന്‍ ഫ്രീ ഫ്‌ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണ് വാഹനം തിരിച്ചറിഞ്ഞ് ഫാസ്ടാഗില്‍ നിന്ന് ടോള്‍ തുക ഈടാക്കുക. ഇതിന് വേണ്ടി കൂടുതല്‍ ശേഷിയുള്ള സെന്‍സറുകളും ക്യാമറകളും ഉപയോഗിക്കും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയും. തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ ഇത്തരത്തില്‍ ടോള്‍ പ്ലാസകളില്‍ നിര്‍ത്തിയിടുന്നത് വലിയ രീതിയില്‍ സമയം നഷ്ടപ്പെടുത്താറുണ്ട്. ഇതിലാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *