October 27, 2025
#kerala #Top Four

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; ജനുവരി മുതല്‍ പ്രവേശനം

തൃശൂര്‍: മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വൃക്ഷലധാതികള്‍ക്കും വേണ്ടി പുത്തൂരില്‍ 350 ഏക്കറില്‍ ഒരുങ്ങുന്ന സുവോളക്കല്‍ പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സുവോളക്കല്‍ പാര്‍ക്കില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മന്ത്രി എ.കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റി. സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

2026 ജനുവരി മുതലായിരിക്കും ടിക്കറ്റ് എടുത്ത് പാര്‍ക്കിനകത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകൂ. ഉദ്ഘാടനത്തിന്റെ ഭാഗമായി പുത്തൂരിലെ രണ്ട് മേഖലകള്‍ കേന്ദ്രീകരിച്ച് ഘോഷയാത്ര ഉണ്ടായിരിക്കും. ഘോഷയാത്രകളില്‍ ഒന്ന് മൃഗാശുപത്രി പരിസരത്ത് നിന്നും മറ്റൊന്ന് പുത്തൂര്‍ പള്ളി പരിസരത്ത് നിന്നും തുടങ്ങും. ഈ ദിവസം ഈ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ഉച്ചക്ക് ശേഷം സുവോളജിക്കല്‍ പാര്‍ക്കിലേക്ക് സൗജന്യ യാത്ര അനുവദിക്കും.

Leave a comment

Your email address will not be published. Required fields are marked *