October 31, 2025
#india #Top Four

ഓസീസ് പടയോട്ടം അവസാനിപ്പിച്ച് ഇന്ത്യന്‍ വനിതകള്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഫൈനലിലേക്ക്

നവി മുംബൈ: ഓസ്‌ട്രേലിയയെ അടിച്ചിട്ട് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. അത് മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യന്‍ പെണ്‍ക്കരുത്ത് മധുരപ്രതികാരം തീര്‍ത്തിരിക്കുകയാണ്.

പുതുചരിത്രമെഴുതിയാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു.

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു; ആശമാര്‍ സമരം അവസാനിപ്പിക്കുന്നു 

ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍.

റെക്കോര്‍ഡുകള്‍

* വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നടത്തിയത്. ഇന്ത്യയ്‌ക്കെതിരെ 331 റണ്‍സ് ചേസ് എന്ന റെക്കോര്‍ഡ് ഓസ്ട്രേലിയ നേടിയിരുന്നു ഇതിനെ കാറ്റില്‍പ്പറത്തിയാണ് ഇന്ത്യന്‍ നേട്ടം.

* നോക്കൗട്ടിലെ ആദ്യ 300+ ചേസ്

*ഏറ്റവും ഉയര്‍ന്ന മാച്ച് അഗ്രഗേറ്റ്:

*നോക്കൗട്ടില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജെമീമ റോഡ്രിഗസ്

 

 

 

 

Leave a comment

Your email address will not be published. Required fields are marked *