December 22, 2024
#Top News

അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചു: അലന്‍ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തില്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിനെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്‌ലാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്.

Also Read; മല്ലു ട്രവാലര്‍ക്കെതിരെ പോക്സോ കേസ്

ആത്മഹത്യ ശ്രമമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ‘സിസ്റ്റമാണ് തന്നെ കൊല്ലുന്നത്’ എന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ അലന്‍ പറയുന്നുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *