#kerala #local news #Top News

പോലീസ് പട്ടാളക്കാരന്റെ കാലൊടിച്ചെന്ന് പരാതി ,സൈനിക ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: പോലീസ് മര്‍ദനത്താല്‍ കാല്‍ ഒടിഞ്ഞു എന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജവാനെ കണ്ണൂര്‍ സൈനിക ആശുപത്രിയിലേക്ക് സൈന്യം ഏറ്റെടുത്ത് മാറ്റി. മേജര്‍ മനു അശോകിന്റെ നേതൃത്വതില്‍ ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇ.എ.ഇ വിഭാഗത്തിലെ ലാന്‍സ് നായക് പുല്‍പ്പളളി വടനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലെ മുപ്പതോളം പട്ടാളക്കാര്‍ ഏറ്റെടുത്ത് ആദ്യം ബീരക്സിലേക്കും പിന്നീട് കണ്ണുര്‍ സൈനിക ആശുപത്രിയിലേക്കും മാറ്റിയത്. അജിത്ത് ജോലിചെയ്യുന്ന ഉത്തര്‍പ്രദേശ് 301 ലൈറ്റ് റെജിമെന്റില്‍ ജവാനെ്റ ബന്ധുക്കല്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉന്നത ഉദേൃഗസ്ഥരുടെ നിര്‍ദേശപ്രകാരം പട്ടാളം ഇടപെട്ടത്.

Also Read ; ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി കാണിച്ച് പ്രവര്‍ത്തകര്‍

പുല്‍പ്പള്ളി സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു. അവിടേക്ക് എത്തിയ അജിത്തിന്റെ ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പോലീസുകാരുമായി തര്‍ക്കമുണ്ടായി. പിന്നിട് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചെന്നാണ് അജിത്തിന്റെപരാതി.

അജിത്തിന്റെ പേരില്‍ ആക്രമിച്ചുപരിക്കേല്‍പ്പിക്കല്‍, അസഭ്യംപറയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അജിത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനില്‍വെച്ച് അജിത്തിന് മര്‍ദനമേറ്റിട്ടില്ലെന്നും ഗ്രീന്‍വാലിയില്‍വെച്ച് നാട്ടുകാരിടപെട്ട് കീഴ്‌പ്പെടുത്തുന്നതിനിടെ നിലത്തുവീണപ്പോള്‍ ആരുടെയെങ്കിലും ചവിട്ടേറ്റാകാം അജിത്തിന്റെ കാലൊടിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *