#kerala #local news #Top Four #Top News

തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ പഴുന്ന സ്വദേശി അഷ്‌കറിന്റെ മക്കളായ ഹസ്‌നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തില്‍ കാല്‍ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

Leave a comment

Your email address will not be published. Required fields are marked *