ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജിതു മാധവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ‘രോമാഞ്ചം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രംകൂടിയാണ് ആവേശം.
കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് ആവേശം. അതില്‍ ഫഹദ് ഗുണ്ടാ നേതാവാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കട്ടിമീശയും, വെള്ള ഷര്‍ട്ടും പാന്റും കൂളിംഗ് ഗ്ലാസും, സ്വര്‍ണാഭരണങ്ങളും ധരിച്ചുള്ള ഫഹദിനെ നമുക്ക് ഒരു മിനിട്ടും നാല്‍പ്പത്തിമൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യവുമുള്ള ടീസറിലൂടെ കാണാന്‍ സാധിക്കുന്നത്.
ബംഗളൂരു കേന്ദ്രീകരിച്ചാണ് ആവേശത്തിന്റെ കഥയെന്നാണ് സൂചന. ചിത്രത്തിന്റെ പേരുപോലെ തന്നെ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്നതാണ് ടീസര്‍. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
Also Read; പ്രാണപ്രതിഷ്ഠ ദിനം ആഘോഷിച്ച ഒമ്പത് പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടു
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.