ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാഷ്ട്രീയമായി കോണ്‍ഗ്രസിനു ഗുണം ചെയ്യുമോയെന്ന കാര്യത്തില്‍ ആശങ്ക. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഹുല്‍ ഗാന്ധി യാത്ര നടത്താന്‍ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. സംഘടനാതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന യാത്ര ഏതാനും മാസം മുന്‍പെങ്കിലും നടത്തേണ്ടിയിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.
Also Read ;രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി
തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം, സഖ്യങ്ങള്‍, തന്ത്രരൂപീകരണം എന്നിവയടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താന്‍ ഡല്‍ഹിയില്‍ ഉണ്ടാവേണ്ട സമയത്ത് രാഹുല്‍ രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിലൂടെ ബസ് യാത്ര നടത്തുന്നത് കോണ്‍ഗ്രസിനു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും ഇവര്‍ പറയുന്നു.
ബീഹാറില്‍ നിതീഷ് കുമാര്‍ മറുകണ്ടം ചാടിയതും ബംഗാളില്‍ മമത ബാനര്‍ജി ഇടഞ്ഞതും ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന തര്‍ക്കവും അടക്കം പ്രതിപക്ഷ ഇന്ത്യ മുന്നണിയെ പ്രതികൂലമായി ബാധിച്ച ഒട്ടേറെ വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ യാത്രയിലെ തിരക്ക്മൂലം രാഹുലിന് സാധിച്ചില്ല. കൂടാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, യാത്ര ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടി വരുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































