രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ഡെല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് ആണ് അവതരിപ്പിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബജറ്റില്‍ 2014 മുതലുള്ള ഭരണ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടും. ആദായ നികുതിയിളവ്, കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ എന്നിവയടക്കം ഇടക്കാല ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
Also Read; ഭാരത് ജോഡോ ന്യായ് യാത്ര ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്ക