വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍
ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്നാല്‍ വിഷയത്തില്‍ വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
Also Read ; ബേലൂര്‍ മഗ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്‌നല്‍ കിട്ടി
കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി തയ്യാറാക്കി വരുന്നുണ്ട്. ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുളള ചര്‍ച്ചകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയ കൗണ്‍സില്‍ യോഗം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ അന്തിമ പട്ടിക ഡല്‍ഹിയിലേക്ക് കൈമാറുന്നതാണ്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നരേന്ദ്രമോദിയെ വിശ്വസിച്ച് ജനങ്ങള്‍ മുന്നോട്ടുവരും’- സുരേന്ദ്രന്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം