October 25, 2025
#kerala #Politics #Top Four #Trending

195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; മോദി വാരണാസിയില്‍, തൃശൂരില്‍ സുരേഷ് ഗോപി, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടി പുറത്തുവിട്ട് ബി ജെ പി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെ നിന്ന് മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ആദ്യഘട്ടം പട്ടികയില്‍ ഇടം പിടിച്ച പ്രമുഖ നേതാക്കളും മത്സരിക്കുന്ന മണ്ഡലവും

നരേന്ദ്ര മോദി – വാരണാസി
അമിത് ഷാ – ഗാന്ധിനഗര്‍
കിരണ്‍ റിജ്ജു – അരുണാചല്‍ വെസ്റ്റ്
മനോജ് തിവാരി – നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി
സര്‍ബാനന്ദ സോനോബള്‍ – ഡിബ്രുഗഡ്
ബാന്‍സുരി സ്വരാജ് – ന്യൂഡല്‍ഹി

കേരളത്തില്‍ നിന്ന് ആദ്യ ഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചവര്‍

എം എല്‍ അശ്വിനി – കാസര്‍കോഡ്

കണ്ണൂര്‍ – സി രഘുനാഥ്

പൊന്നാനി – നിവേദിത സുബ്രഹ്‌മണ്യന്‍

വടകര – പ്രഫുല്‍ കൃഷ്ണന്‍

മലപ്പുറം – ഡോ. അബ്ദുല്‍സലാം

പാലക്കാട് – സി കൃഷ്ണകുമാര്‍

തൃശൂര്‍ – സുരേഷ് ഗോപി

ആലപ്പുഴ – ശോഭാ സുരേന്ദ്രന്‍

കോഴിക്കോട് – എം ടി രമേശ്

പത്തനംതിട്ട – അനില്‍ ആന്റണി

ആറ്റിങ്ങല്‍ – വി മുരളീധരന്‍

തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖര്‍

Leave a comment

Your email address will not be published. Required fields are marked *