അച്ഛന്റെ പേരിലുള്ള മന്ദിരം നിര്‍മിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താത്പര്യമില്ല, കെ പി സി സി പ്രസിഡന്റ് പറഞ്ഞ മറുപടി – പത്മജയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. സഹിച്ച് മതിയായിട്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നാണ് ബി ജെ പി അംഗത്വം സ്വീകരിച്ച പത്മജയുടെ പ്രതികരണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ എന്റെ അച്ഛന്റെ കാര്യത്തില്‍ അവര്‍ എടുത്ത നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇനി ഞാന്‍ ഈ പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു. വേറെ എവിടേയും പോകനല്ല, രാജിവെച്ച് മകളുടെ അടുത്തേക്കെങ്ങാനും പോകനായിരുന്നു തീരുമാനം.
Also Read ; കാറിടിച്ച് പിന്നിലെ ചക്രങ്ങള്‍ ഊരിമാറി കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്
എന്നാല്‍ അച്ഛന്റെ പേരിലുള്ള മന്ദിരം പണിയാനായി ഇവിടെ തന്നെ നില്‍ക്കണമെന്നായിരുന്നു എല്ലാവരും ആവശ്യപ്പെട്ടത്. മന്ദിര നിര്‍മ്മാണം പെട്ടെന്ന് നടത്തുമെന്ന് പാര്‍ട്ടിയും പറഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ വളര്‍ത്തിയ നേതാക്കളുടെ അടക്കം സമീപനം കണ്ടപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം വന്നു. ഒരു ദിവസം ഞാന്‍ കരയുക പോലും ചെയ്തു.
കെ പി സി സി പ്രസിഡന്റിന് സഹായിക്കാന്‍ കഴിയുന്നതിന് ഒരു പരിധി ഉണ്ടല്ലോ. വേറെ ആരും എന്നെ സഹായിച്ചില്ല. 30 കോടിയുടെ പ്രോജക്ടാണ് അച്ഛന്റെ പേരിലുള്ള മന്ദിരം. മൂന്ന് കൊല്ലം കൊണ്ട് ആകെ നേടാന്‍ സാധിച്ചത് ഒരു കോടി രൂപയാണ്. ചില ഡി സി സിക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ സ്മാരകം നിര്‍മ്മിക്കേണ്ടതിനാല്‍ അച്ഛന്റെ സ്മാരകത്തിന് പിരിവ് നടത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അതിന് മുമ്പ് മരിച്ചത് അച്ഛനാണല്ലോ. പതിനാല് കൊല്ലമായി അച്ഛന്‍ മരിച്ചിട്ട്. ഇനിയിപ്പോള്‍ ഞാന്‍ പോയതുകൊണ്ട് അവര്‍ സ്മാരകം പണിയുമായിരിക്കാം
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം