ഹോളി ആഘോഷത്തിന്റെ പേരില്‍ മുസ്ലീം കുടുംബത്തെ അപമാനിച്ച കേസ്; നാല് പേര്‍ പിടിയില്‍

ലക്‌നൗ: ആശുപത്രിയില്‍ പോകുകയായിരുന്ന മുസ്ലീം കുടുംബത്തെ ഹോളി ആഘോഷത്തിന്റെ പേരില്‍ അപമാനിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സ്‌കൂട്ടറില്‍ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്നു യുവാവിന്റെ വണ്ടി തടഞ്ഞ്, കളര്‍ മൂവരുടെയും മുഖത്ത് തേക്കുകയായിരുന്നു. കൂടാതെ വെള്ളമൊഴിക്കുകയും ചെയ്തു.
Also Read ;ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘമാളുകള്‍ മുസ്ലീം കുടുംബത്തെ തടയുന്നതും, ജയ് ശ്രീറാമെന്നും, ഹാപ്പി ഹോളിയെന്നും പറഞ്ഞുകൊണ്ട് കളര്‍ വെള്ളം ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീഡിയോ ചര്‍ച്ചയായതോടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം