റിയാസ് മൗലവി വധം: വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: കാസര്‍ഗോഡ് ചൂരിയിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതേവിട്ട ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍. എ.ജിയെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തി.
Also Read ; ഡല്‍ഹിയില്‍ ഇന്ത്യ സഖ്യ റാലി തുടങ്ങി; വേദിയില്‍ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത
കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍കുമാര്‍ എന്ന, അഖിലേഷ് എന്നിവരെയാണ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത്. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ചയാണ് വിധി പ്രസ്താവിച്ചത്. കൊലപാതകത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തിയിരുന്നു.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയായിരുന്നു മൗലവി കൊല്ലപ്പെട്ടത്. സംഭവ സമയത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന എ.ശ്രീനിവാസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘമാണ് 3 ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ജാമ്യം ലഭിക്കാത്തതിനാല്‍ കേസില്‍ വിധിപറയുന്ന ശനിയാഴ്ചവരെ പ്രതികള്‍ ഏഴുവര്‍ഷമായി ജയിലില്‍ത്തന്നെയായിരുന്നു. ഏഴ് ജഡ്ജിമാരാണ് കേസ് ഇതുവരെ പരിഗണിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം