അമിത വേഗതയിലെത്തിയ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചു, ആ കാര്‍ ഒരു നടിയുടേത്..!!
ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വാഹനം നടി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































