25 കിലോ സ്വര്‍ണം കടത്തിയത് വിവാദമായി, ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ രാജിവെച്ചു
മുംബൈ: സ്വര്‍ണ്ണക്കടത്ത് നടത്തിയത് പുറത്തായതിനെ തുടര്‍ന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ ആക്ടിങ്ങ് അംബാസിഡര്‍ സ്ഥാനം സാക്കിയ വര്‍ദക് രാജിവെച്ചു. എന്നാല്‍, സാക്കിയയുടെ രാജിയെ കുറിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് ഇവര്‍ 25 കിലോ സ്വര്‍ണ്ണം കടത്തിയ സംഭവം പുറത്തുവന്നത്. മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് 18.6 കോടിയുടെ സ്വര്‍ണ്ണവുമായി സാക്കിയ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. ജാക്കറ്റിലും ബെല്‍റ്റിലും ലെഗ്ഗിന്‍സിലുമാണ് ഇവര്‍ സ്വര്‍ണ്ണം ഒളിപ്പിച്ചത്. തുടര്‍ന്നാണ് വ്യക്തിപരമായ അക്രമണങ്ങളും അപകീര്‍ത്തിപ്പെടുത്തലും കാരണം ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുന്നിലെന്ന് ‘എക്സി’ല്‍ കുറിപ്പിട്ടശേഷം ഇവര്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































